CinemaGeneralLatest NewsNEWS

അത് അച്ഛന്‍ എന്‍റെ കയ്യില്‍ നിന്ന് അടിച്ചു മാറ്റിയത് : തുറന്നു പറഞ്ഞു അന്ന ബെന്‍

കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ കുഞ്ഞന്‍ പറയുന്ന 'അങ്ങോട്ട്‌ വാ കേട്ടോ' തരാമെന്ന് ഞാന്‍ എപ്പോഴും പപ്പയോടു പറയുന്നതാണ്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം മലയാളത്തിനു പരിചയപ്പെടുത്തിയ അന്ന ബെന്‍ പുതിയ ചിത്രമായ ഹെലനിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ സിനിമയില്‍ തന്നെ നായിക വേഷം ചെയ്ത അന്ന ബെന്‍ ഒരു താരപുത്രിയാണെന്നുള്ളത് പ്രേക്ഷകര്‍ അറിയുന്നത് വളരെ വൈകിയാണ്. മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മൂത്ത പുത്രിയായ അന്ന മലയാള സിനിമയിലെ ഭാഗ്യനായികയായി മുന്നേറുകയാണ്.

അച്ഛന്‍ എഴുതിയിട്ടുള്ള പല സംഭാഷണങ്ങളും വീട്ടിലെ സാഹചര്യങ്ങളില്‍ നിന്ന് മോഷ്ടി ക്കപ്പെട്ടതാണെന്ന് അന്ന പറയുന്നു. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ സംഭാഷണം ഓര്‍മ്മിച്ചു കൊണ്ടായിരുന്നു അന്നയുടെ തുറന്നു പറച്ചില്‍.

‘പപ്പ സിനിമയില്‍ എഴുതുന്ന പല സംഭാഷണങ്ങളും ഞങ്ങള്‍ വീട്ടില്‍ പറയുന്നത് തന്നെയാണ്. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ കുഞ്ഞന്‍ പറയുന്ന ‘അങ്ങോട്ട്‌ വാ കേട്ടോ’ തരാമെന്ന് ഞാന്‍ എപ്പോഴും പപ്പയോടു പറയുന്നതാണ്. അച്ഛന്റെ സിനിമയിലെ കോമഡികളില്‍ ഏറ്റവും സംഭാവന നല്‍കിയിട്ടുള്ളത് അനിയത്തിയാണ് അവളുടെ ഹ്യൂമര്‍ സെന്‍സ് അപാരമാണ്, എനിക്ക് എന്റെ പപ്പയുടെ മോള്‍ എന്ന് പറയാനാണ് ഇഷ്ടം. പപ്പ സിനിമയിലെ തമാശ എഴുതുന്ന പോലെ വീട്ടിലും ഫുള്‍ ജോളിയായിട്ടുള്ള ഒരു മനുഷ്യനാണ്. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അന്ന ബെന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close