GeneralKollywoodLatest News

നടി ശാലിനിയുടെ ജന്‍മദിനത്തില്‍ ചുവരെഴുത്തുമായി ആരാധകര്‍; വീഡിയോ

ശാലിനിക്ക് ജന്‍മദിനാശംസള്‍ നേര്‍ന്നുകൊണ്ട് അജിത് ഫാന്‍സ് ക്ലബിന്റെ പേരില്‍ ചെന്നൈ നഗരത്തിലാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തെന്നിന്ത്യന്‍ പ്രിയ താരമാണ് ‘തല അജിത്’. അദ്ദേഹത്തിന്റെ സിനിമയുടെ റിലീസ് മാത്രമല്ല ജന്മദിനവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യയും മലയാളത്തിന്റെ പ്രിയനടികൂടിയയാ ശാലിനിയുടെ ജന്‍മദിനത്തില്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ശാലിനിക്ക് ജന്‍മദിനാശംസള്‍ നേര്‍ന്നുകൊണ്ട് അജിത് ഫാന്‍സ് ക്ലബിന്റെ പേരില്‍ ചെന്നൈ നഗരത്തിലാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജിത്തിന്റെയും ശാലിനിയുടെയും മനോഹരമായ ചിത്രങ്ങളും ചേര്‍ത്താണ് ചുവരെഴുത്ത്. ശാലിനിയുടെ നാല്‍പ്പതാം ജന്‍മദിനാമാണ് ആരാധകര്‍ ആവേശപൂര്‍വം ആഘോഷിച്ചത്.

shortlink

Related Articles

Post Your Comments


Back to top button