CinemaLatest NewsNEWS

‘വലിമൈ’ലെ പുതിയ ഗെറ്റ് അപ്പുമായി തല അജിത്ത്; ഏറ്റെടുത്ത് ആരാധകർ

സാധാരണ സിനിമ സ്‌ക്രീനിലല്ലാതെ ഒരു സ്ഥലത്തും പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്ത നടനാണ് അജിത്ത് എന്നതിനാൽ, ഇത്തരം സിനിമ അപ്ഡേറ്റുകളിലൂടെയാണ് ആരാധകർ അജിത്തുമായി ബന്ധപ്പെടുകയും ആഘോഷിക്കുകയും ചെയ്യുന്നത്

രണ്ടു മെഗാ ബ്ലോക്ക് ബുസ്റ്ററുകളാണ് ഈ വർഷം അജിത്തിന്റെ അക്കൗണ്ടിൽ പിറന്നത്. കഴിഞ്ഞ രണ്ടു സിനിമകളായ വിശ്വാസവും നേർകൊണ്ട പാർവയും ആരാധകരെ ത്രസിപ്പിക്കുക മാത്രമല്ല കുടുംബബന്ധങ്ങളിലെ മൂല്യങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും കൂടി നൽകുന്നതായിരുന്നു.

‘വലിമൈ’ ആണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രവും നിർമ്മിക്കുന്നത് ബോണി കപൂറാണ്. നേർകൊണ്ട പാര്‍വൈയ്ക്ക് ശേഷം അജിത്തും സംവിധായകനും നിർമ്മാതാവും ഒന്നിക്കുന്ന പ്രത്യേകതകൂടിയുള്ള ചിത്രമാണ് വലിമൈ.

വലിമയിലെ ഗെറ്റ് അപ്പായി കണക്കാക്കാവുന്ന തരത്തിൽ, ഹാൻഡിൽ ബാർ മീശ വച്ച അജിത്തിന്റെ പുതിയ ലുക്ക് ഇപ്പോൾ അജിത്ത് ആരാധകർക്കിടയിൽ തരംഗമാവുകയാണ്. സാധാരണ സിനിമ സ്‌ക്രീനിലല്ലാതെ ഒരു സ്ഥലത്തും പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്ത നടനാണ് അജിത്ത് എന്നതിനാൽ, ഇത്തരം സിനിമ അപ്ഡേറ്റുകളിലൂടെയാണ് ആരാധകർ അജിത്തുമായി ബന്ധപ്പെടുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് അജിത്തിന്റെ പുതിയ ചിത്രത്തിനായ് സംഗീതമൊരുക്കുന്നത്. നിലവിൽ, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button