GeneralLatest NewsNew ReleaseNEWSUncategorized

മേപ്പടിയാനാകാൻ ഉണ്ണിമുകുന്ദൻ ; ചിത്രീകരണം ഈ മാസം ആരംഭിക്കും

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരഭിക്കാനിരുന്ന ചിത്രം ചിലകാരണങ്ങളാൽ വൈകുകയാണ്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ മോഷൻ പിക്ച്ചറിന് നല്ല വരവേൽപ്പ് ലഭിച്ചിരുന്നു.

യുവനടൻ ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാൻ ഈ മാസം 30നു ചിത്രീകരണം ആരംഭിക്കും. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോളിവുഡിന്റെ അനശ്വര നടൻ ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ തുടങ്ങി പ്രമുഖരായ ഒട്ടേറെ അഭിനേതാക്കളാണ് ഈ സിനിമയിൽ അണിനിരക്കുന്നത്.

സതീഷ് മോഹനാണു ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ സുബ്രമണ്യമാണ്. നീല്‍ ഡി കുന്‍ഹയായിരിക്കും ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുക. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരഭിക്കാനിരുന്ന ചിത്രം ചിലകാരണങ്ങളാൽ വൈകുകയാണ്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ മോഷൻ പിക്ച്ചറിന് നല്ല വരവേൽപ്പ് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button