CinemaGeneralLatest NewsMollywoodNEWS

‘ദേവാസുരം’ ആദ്യം മോഹന്‍ലാലിന്‍റെ സിനിമയായിരുന്നില്ല നീലകണ്ഠനായി ആദ്യം തീരുമാനിച്ചത് മലയാളത്തിന്‍റെ മഹാനടനെ!

ദേവാസുരം' എന്ന സിനിമ രഞ്ജിത്ത് എഴുതി കഴിഞ്ഞപ്പോള്‍ നീലകണ്‌ഠനായി ആദ്യം മനസ്സില്‍ വന്നത് മലയാളത്തിന്റെ കരുത്തുറ്റ നായകന്‍ മുരളിയുടെ രൂപമായിരുന്നു

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം അഭിനയം അത്ഭുതമാക്കിയ സിനിമയായിരുന്നു ‘ദേവാസുരം’. മോഹന്‍ലാലിന്റെ കരിയറിലെ ചില സൂപ്പര്‍ ഹിറ്റുകളില്‍ ആദ്യം നായകനായി നിശ്ചയിക്കുന്നത് മറ്റൊരു താരത്തെയാകും. പിന്നെ യാദൃച്ഛികമായി മോഹന്‍ലാലിലേക്ക് വന്ന സിനിമയായി അത് മാറും.മലയാള സിനിമയില്‍ ബോക്സോഫീസ് അത്ഭുതം തീര്‍ത്ത ‘ദൃശ്യം’ ആദ്യം മമ്മൂട്ടിക്ക് വന്ന സിനിമയായിരുന്നു. മോഹന്‍ലാലിന്‍റെ ക്ലാസ് ഹിറ്റായ രാജാവിന്റെ മകനും മമ്മൂട്ടിയെ നായകനാക്കി കണ്ടു കൊണ്ട് ഡെന്നിസ് ജോസഫ് എഴുതിയ ചിത്രമായിരുന്നു എന്നാല്‍ ഈ രണ്ടു സിനിമയിലും മോഹന്‍ലാല്‍ തന്നെ പിന്നീട് നായകനാകുകയായിരുന്നു.

മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘വടക്കും നാഥനും’ മമ്മൂട്ടി ചെയ്യാനിരുന്ന സിനിമയായിരുന്നു. ‘ദേവാസുരം’ എന്ന സിനിമ രഞ്ജിത്ത് എഴുതി കഴിഞ്ഞപ്പോള്‍ നീലകണ്‌ഠനായി ആദ്യം മനസ്സില്‍ വന്നത് മലയാളത്തിന്റെ കരുത്തുറ്റ നായകന്‍ മുരളിയുടെ രൂപമായിരുന്നു, എന്നാല്‍ മുരളിയില്‍ നിന്ന് മറ്റൊരു ശരീര ഭാഷയില്‍ ഈ കഥാപാത്രം വിരിഞ്ഞു നിന്നപ്പോള്‍  മോഹന്‍ലാല്‍ എന്ന നടനിലേക്ക് നീലകണ്ഠന്‍ എന്ന കഥാപാത്രം പരുവപ്പെടുകയായിരുന്നു

‘ദേവാസുരം’ ഇന്നും യുവത്വങ്ങള്‍ ആഘോഷമാക്കുന്ന സിനിമയാണ്. മിനി സ്ക്രീനില്‍ മായാതെ നില്‍ക്കുന്ന ‘ദേവാസുരം’ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എല്ലാക്കാലവും തെളിച്ചത്തോടെ തിളങ്ങി കരുത്തുള്ള സിനിമയാണ്.

Related Articles

Post Your Comments


Back to top button
Close
Close