BollywoodCinemaGeneralLatest NewsNEWS

‘മാജിക്കല്‍ ബെര്‍ത്ത്‌ഡേ’; സുസ്മിത സെന്നിന് സര്‍പ്രൈസ് നല്‍കി കാമുകനും വളര്‍ത്തുമക്കളും

പിറന്നാള്‍ ആഘോഷത്തെകുറിച്ച് തനിക്കൊരു ഐഡിയയും ഇല്ലായിരുന്നു ആഗ്രഹിച്ചതിനേക്കാള്‍ മാജിക്കല്‍ ബെര്‍ത്ത്‌ഡേ ആയിരുന്നു ഇത്തവണ നടന്നത്

ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങിനിന്ന താരസുന്ദരിയാണ് സുസ്മിത സെന്‍. ഇപ്പോൾ താരം സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റയെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ബോയ്ഫ്രണ്ടും വളര്‍ത്തു മക്കളും താരത്തിന് നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സുസ്മിത തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്.

 

 

View this post on Instagram

 

What a magical #birthday EVERYTHING I COULD’VE WISHED FOR & MORE❤️❤️❤️???? Thank you jaan @rohmanshawl for this ALL HEART Birthday Surprise!!! I love you??Everyone acted sooooo well…I really had no idea!!!?? And there it was…a magical terrace with lights, balloons, tent, yummy cake & heartfelt notes suspended all over…How simply loved you make me feel Alisah, Renée, @rohmanshawl @pritam_shikhare @nupur_shikhare & Rajesh!!!?❤️?Even my other baby, My puddle called #darling came to surprise me!!!??? #sharing #cherished #happiness #love #family #friends #celebrations #44yrs #birthdaygirl ???❤️? I love you guys!! #duggadugga ??????

A post shared by Sushmita Sen (@sushmitasen47) on

കാമുകന്‍ റോഹ്മാനും വളര്‍ത്തുമക്കളായ അലീഷയും റെനീയും ചേര്‍ന്നാണ് നടിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്. വീടിന്റെ ടെറസിന് മുകളില്‍ സുസ്മിത അറിയാതെ ഇവര്‍ പിറന്നാള്‍ ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു പിറന്നാളിന് അപ്രതീക്ഷിതമായി ലഭിച്ച ഗിഫ്റ്റ് കണ്ട് സുസ്മിത വികാരധീനയായി. ഇത്തവണ നടിയുടെ 44ാം പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷത്തെകുറിച്ച് തനിക്കൊരു ഐഡിയയും ഇല്ലായിരുന്നുവെന്ന് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ മാജിക്കല്‍ ബെര്‍ത്ത്‌ഡേ ആയിരുന്നു ഇത്തവണയെന്നും താരം പറഞ്ഞു

മനോഹരമായ ഈ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയ എന്റെ ജാന്‍ റോഹ്മാന് നന്ദി. എല്ലാവരും നന്നായി അഭിനയിച്ചു. വിളക്കുകളും ബലൂണുകളും ടെന്റും കേക്കും ഹൃദയത്തില്‍ നിന്നെഴുതിയ കുറിപ്പുകളും കൊണ്ട് അലങ്കരിച്ച മാജിക്കല്‍ ടെറസായിരുന്നു ഞാന്‍ അവിടെയെത്തിയപ്പോള്‍ കണ്ടത്. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു, സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button