CinemaGeneralLatest NewsMollywoodNEWS

പത്മരാജന്റെ മരണം: മലയാളത്തിലെ ഹിറ്റ് സിനിമയുടെ ചിത്രീകരണം നിശ്ചലമായി

'പെരുവഴിയമ്പലം' സിനിമ കണ്ടിട്ട് അദ്ദേഹത്തിന് തിയേറ്ററില്‍ വെച്ച് ഷേക്ക്‌ ഹാന്‍ഡ് കൊടുത്തത് ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്

മലയാള സിനിമയ്ക്കും മലയാള സാഹിത്യ ലോകത്തിനും പത്മരാജന്‍ എന്ന നാമം വലിയ പ്രൌഡിയാണ് നല്‍കുന്നത്. പത്മരാജന്‍ എന്ന അതുല്യ കലാകാരന്റെ അവസാന നാളുകളെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ്.

‘കൗമാര പ്രായം മുതല്‍ തന്നെ പത്മരാജന്‍ എംടി എന്നിവരോട് അടങ്ങാത്ത ആരാധനയായിരുന്നു. ‘പെരുവഴിയമ്പലം’ സിനിമ കണ്ടിട്ട് അദ്ദേഹത്തിന് തിയേറ്ററില്‍ വെച്ച് ഷേക്ക്‌ ഹാന്‍ഡ് കൊടുത്തത് ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ഞാന്‍ സംവിധാനം ചെയ്ത ‘മനു അങ്കിള്‍’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് പപ്പേട്ടന്‍ ആയിരുന്നു. അന്ന് മുതല്‍ തൊട്ടുള്ള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന സിനിമയുടെ ഫൈനല്‍ എഡിറ്റിംഗ് വര്‍ക്കുകള്‍ നടക്കുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ അന്ന് വരെ കാണാത്ത ഒരു വേഷത്തില്‍ കണ്ടു. ബര്‍മൂഡയും, ബനിയനുമൊക്കെ ഇട്ടു രാവിലെ ജോഗിംഗിന് പോകുന്ന പപ്പേട്ടന്റെ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. അദ്ദേഹം മരിക്കുന്ന സമയം ഞാന്‍ ‘തുടര്‍ക്കഥ’ എന്ന സിനിമയുടെ സെറ്റിലായിരുന്നു. പപ്പേട്ടന്റെ മരണം അറിഞ്ഞപ്പോള്‍ തുടര്‍ക്കഥയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button