CinemaGeneralIndian CinemaLatest NewsNEWS

സ്വപ്നത്തിലേക്ക് യാത്ര തുടങ്ങുന്ന യുവനിരയുടെ ഖജുരാഹോ ഡ്രീംസ്

നാലു യുവാക്കളും ഒരു യുവതിയും ചേർന്ന ഈ സംഘത്തിന്റെ സംഭവബഹുലമായ അനുഭവങ്ങളാണ് ചിത്രത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.

മനോജ് വാസുദേവ് എന്ന പുതുതലമുറ സംവിധായകനിൽ നിന്നും ഒരു സ്വതന്ത്ര ചിത്രം പിറക്കുകയാണ്, ഖജുരാഹോ ഡ്രീംസ്. സേതു രചന നടത്തിയിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് മലയാളത്തിന്റെ യുവതാര നിരയായ ശ്രീനാഥ് ഭാസി, അർജുൻ അശോക്, ഷറഫുദ്ദീൻ, അതിഥി രവി, ധ്രുവൻ, ചന്ദു നാഥ്, പുതുമുഖം വർഷ എന്നിവരാണ്.

പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശിഷ്യനായ സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. സേതു രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ യുവതാരനിര അണിനിരക്കുന്നു.

സഞ്ചാര പ്രിയരായ അഞ്ചു സുഹൃത്തുക്കൾ കൊച്ചിയിൽ നിന്ന് ഖജുരാഹോയിലേക്ക് അവിടുത്തെ ഒരു പ്രത്യേക ഗ്രാമത്തെക്കുറിച്ചുള്ള കേട്ടറിവിൽ നിന്ന് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. നാലു യുവാക്കളും ഒരു യുവതിയും ചേർന്ന ഈ സംഘത്തിന്റെ സംഭവബഹുലമായ അനുഭവങ്ങളാണ് ചിത്രത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിൽ നിന്നാരംഭിച്ചു വയനാട്, മൈസൂർ, ഹൂബ്ളി, നാസിക്, ഭോപ്പാൽ, ഖജുരാഹോ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടു ഷെഡ്യൂളുകൾ പൂർത്തിയായി. ജനുവരിയിലായിരിക്കും ചിത്രം പൂർത്തിയാവുക.

മാർസ് പ്രൊഡക്‌ഷൻസും ഗുഡ് ലൈനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. ഛായാഗ്രഹണം പ്രദീപ് നായർ.

shortlink

Related Articles

Post Your Comments


Back to top button