BollywoodCinemaGeneralLatest NewsNEWS

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് കിങ് ഖാന്‍

ട്വീറ്ററിലൂടെയാണ് താരം പെണ്‍കുട്ടിക്ക് അശംസയറിയിച്ചിരിക്കുന്നത്.

ബോളിവുഡിന്റെ കിങ് ഖാന്‍ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മീര്‍ ഫൗണ്ടേഎന്ന എന്‍ജിഓക്കായി ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആസിഡ് ആക്രമണത്തിനിരയായ അനുപമ എന്ന പെണ്‍കുട്ടിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് എത്തിരിക്കുകയാണ് താരം. ട്വീറ്ററിലൂടെയാണ് താരം പെണ്‍കുട്ടിക്ക് അശംസയറിയിച്ചിരിക്കുന്നത്.

 

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് മീര്‍ ഫൗണ്ടേഷന്‍. അനുപമയും എന്‍ജിഒയിലെ അംഗമാണ്. പുതിയ ജീവിതത്തിന് എല്ലാ ആശംസകളുമാണ് ഷാരൂഖ് അനുപമക്കും ജഗ്ദീപിനും നേരുന്നത്.

ഇതോടെ ആരാധകരും ഇരുവര്‍ക്കും വിവാഹാശംസകള്‍ പങ്കുവച്ചെത്തി. ഷാരൂഖിന്റെ പ്രവര്‍ത്തികളെ അഭിനനന്ദിച്ചും നിരവധി ആരാധകര്‍ എത്തി.ഒപ്പം നിരവധി പേര്‍ ഷാരൂഖിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button