BollywoodCinemaGeneralKollywoodLatest NewsNEWS

മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ല; തലൈവിയുടെ ടീസറിലെ കങ്കണയെ ട്രോളി സോഷ്യല്‍ മീഡിയ

ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്.

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ പ്രവര്‍ത്തികളും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ 60 കളും കങ്കണതന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ കങ്കണയ്ക്കെതിരെ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.

മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് സിനിമയ്ക്കും കങ്കണയ്ക്കുമെതിരെ ട്വിറ്ററില്‍ ഉയരുന്ന കമന്‍റുകള്‍. കൃത്രിമമായി തോനുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ ഒരു കിലോ മേക്കപ്പ് എന്നാണ് ചിലര്‍ പരിഹസിക്കുന്നത്. ദുരന്തമെന്ന് വേറെ ചിലരും പ്രതികരിച്ചിരിക്കുന്നു. കങ്കണയ്ക്ക് ജയലളിതയുമായി യാതൊരു സാമ്യവുമില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button