CinemaGeneralKeralaLatest NewsNEWS

ഹങ്കാമ സെക്കന്റ്; ആറ് വർഷത്തിന് ശേഷം പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക്

'പൂച്ചക്കൊരു മൂക്കുത്തി'യെന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ റീമേക്ക് ആണ് ‘ഹംഗാമ’.

ദീർഘ ഇടവേളക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. 2003 ൽ റിലീസ് ചെയ്ത ‘ഹംഗാമ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് പ്രിയദർശന്റെ തിരിച്ചുവരവ്. ‘പൂച്ചക്കൊരു മൂക്കുത്തി’യെന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ റീമേക്ക് ആണ് ‘ഹംഗാമ’.

നീണ്ട ആറു വർഷത്തിന് ശേഷമാണ് പ്രിയദർശൻ ബോളിവുഡിലേക്ക് വരുന്നത്. ‘ഹംഗാമ’യുടെ തുടർച്ചയല്ല ‘ഹംഗാമ സെക്കന്‍ഡ്’. പരേഷ് റാവല്‍ ചിത്രത്തിലുണ്ടാവുമെങ്കിലും അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാ നായകന്‍മാരായിരിക്കും. ഒരു ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമ, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി.

ഹേര ഫേരി, ഭുല്‍ ഭൂലയ്യ, ചുപ് ചുപ് കേ, ബില്ലു, ഖട്ടാ മീട്ട, വിരാസത്, ഗര്‍ദ്ദിഷ് തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രിയന്‍ ഹിന്ദിയിലൊരുക്കിയിട്ടുണ്ട്. മോഹന്‍ലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button