CinemaGeneralLatest NewsMollywoodNEWS

ഒരു അഭിനേതാവ് എന്ന നിലയില്‍ അച്ഛന്‍ നല്ലത് പറഞ്ഞ സിനിമ; വിനീത് ശ്രീനിവാസന്‍ പറയുന്നു

ടെക്‌നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റ് ആയിട്ടാണ് വിനീത് എത്തുന്നത്

‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാൽ ഇതിനെ ശേഷം പത്തോളം ചിത്രങ്ങളിൽ വിനീത് അഭിനേതാവായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ അച്ഛന്‍ ശ്രീനിവാസന്‍ കണ്ട് നല്ല അഭിപ്രായം പറഞ്ഞ സിനിമയെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിനെ മുന്നോടിയായി ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് വിനീത് ഒരു അഭിനേതാവ് എന്ന നിലയില്‍ തന്നെ അച്ഛന്‍ വിലയിരുത്തിയതിനെക്കുറിച്ച് പറയുന്നത്.

‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ സാദിഖും വിനീത് ശ്രീനിവാസനും ഒന്നിച്ച ചിത്രമാണ് ‘മനോഹരം’. ടെക്‌നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ് വിനീത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മനു എന്ന കഥാപാത്രം. അപര്‍ണ ദാസ് ആണ് നായിക.

shortlink

Related Articles

Post Your Comments


Back to top button