GeneralLatest NewsMollywood

ഭൂരിഭാഗം പേരും മകള്‍ ചക്കിയെ നോക്കി ഇരിക്കുകയായിരുന്നു! തുറന്നു പറഞ്ഞ് ജയറാം

മകന്റെ സിനിമയായതു കൊണ്ട് മാത്രമല്ല ഈ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് താരം ചിത്രത്തിനെ കുറിച്ച് പങ്കുവെച്ചത്.

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കുശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍. സുദീപ് ജോഷി,ഗീതി സുദീപ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം കണ്ട നടന്‍ ജയറാമിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. മകന്റെ സിനിമയായതു കൊണ്ട് മാത്രമല്ല ഈ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് താരം ചിത്രത്തിനെ കുറിച്ച് പങ്കുവെച്ചത്.

ജയറാമിന്റെ കുറിപ്പ് 

നമസ്കാരം ഞാൻ ജയറാം,
ഒരു കത്തെഴുതാൻ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകൻ അഭിനയിച്ച സിനിമ തന്നെയാണ്. മകൻ അഭിനയിച്ച സിനിമക്ക് ശെരിക്കും പറഞ്ഞാൽ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ, എനിക്ക് ഈ രണ്ടു വരികൾ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാൽ, ഞാനും എന്റെ ഭാര്യയും മോളും കൂടി ഒരുമിച്ചാണ് സിനിമ കണ്ടത്; എനിക്ക് ഒരുപാട് കാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ട് അതുകൊണ്ടാണ്. ഇതിന്റെ ഓരോ കാര്യങ്ങൾ, തുടക്കം തൊട്ടു പറയുകയാണെങ്കിൽ പുതിയ രണ്ടുപേർ Direct ചെയ്തിരിക്കുന്നു, സുദീപും സുദീപിന്റെ വൈഫ് ഗീതികയും കൂടിയിട്ട്. മലയാള സിനിമക്ക് കിട്ടാൻ പോകുന്ന ഏറ്റവും Best രണ്ട് Directors ആണിവർ.

അതായത്, ഒരു പ്രിയദർശൻ ലൈനിൽ ഒരു സിനിമ എടുക്കാൻ പറ്റുന്ന രണ്ട് Directorsനെ നമുക്ക് കിട്ടെയാണ്. അതാണ് എനിക്ക് ആദ്യം പറയാനുള്ളത്. അതേപോലെ തന്നെ എടുത്തു പറയുള്ളത് അഭിനന്ദൻ എന്ന് പറയുന്ന ഒരു Brilliant ആയിട്ടുള്ള ക്യാമറമാൻ. ശെരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ. പിന്നെ പാട്ടുകൾ പറയേ വേണ്ട, ഗോപി സുന്ദറിനെ നമിച്ചു, Rerecording ആണെങ്കിലും ബാക്കി എല്ലാം.

ഇനി നമുക്ക് നടീ നടന്മാരിലേക്ക് വരാം. കാളിദാസൻ തൊട്ട് എല്ലാവരും, കൂടെ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും, ഷറഫ് ആയാലും ഭാസി ആയാലും ജാവദ് ജഫ്രി ആയാലും, എന്തിന് ഏറ്റവും കൂടുതൽ ഞാൻ പറയുന്നത് സിദ്ദിഖ് എന്ന് പറയുന്ന Brilliant ആയിട്ടുള്ള ആക്ടർ ആണ്. ഗംഭീരം കേട്ടോ. സിനിമ അസാധ്യമായി കൊണ്ടുപോയിരിക്കുന്നു. ചിരിച്ചു ചിരിച്ചു തിയേറ്ററിൽ ഞങ്ങൾ കുടു കുടെ ചിരിച്ചു. എന്റെ മോള് പിന്നെ ചെറിയൊരു കാര്യം മതി ചിരി തുടങ്ങാൻ, അവൾടെ ചിരി കാരണം തീയേറ്ററിലുള്ള Projection കാണാൻ വന്ന പകുതിപേര് സ്ക്രീനിലേക്ക് അല്ല അവൾടെ മുഖത്തേക്കാണ് നോക്കികൊണ്ടിരുന്നത്.

ഒരുപാട് ഒരുപാട് സന്തോഷം, കുറേ കാലത്തിന് ശേഷമാണ് നല്ലൊരു ഇങ്ങനൊരു Entertainer കാണുന്നത്. അതുകൊണ്ട് എന്റെ കുടുംബപ്രേക്ഷകരോട് ഒരു ചെറിയ അഭ്യർത്ഥനയാണ്, ഈ സിനിമ തീർച്ഛയായിട്ടും തിയേറ്ററിൽ പോയി തന്നെ കാണണം, മിസ്സ് ചെയ്യരുത്. കാരണം ഇത്രയും കളർഫുൾ ആയിട്ടുള്ളൊരു ഇത്രയും ബിഗ് സ്‌ക്രീനിൽ കാണേണ്ടൊരു ഒരു സിനിമ തന്നെയാണ് അത്. ഒരുപാട് ചിരിപ്പിക്കും നിങ്ങളെ. ഒരുപാട് ചിന്തിപ്പിക്കയൊന്നും ഇല്ലാട്ടോ, ചിരിപ്പിക്കും ഒരുപാട്..

എന്ന് നിങ്ങളുടെ സ്വന്തം, ജയറാം

shortlink

Related Articles

Post Your Comments


Back to top button