CinemaComing SoonGalleryLatest NewsNEWS

പ്രതി പൂവൻ കോഴി; റോഷൻ ആൻഡ്രൂസിന്റെ ഫസ്റ്റ് ലുക്ക് നാളെ മമ്മൂട്ടി പുറത്തുവിടും

ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഒരുക്കുന്ന പുതിയ ചിത്രമായ 'പ്രതി പൂവന്‍കോഴി'യിലൂടെയാണ് റോഷന്റെ അരങ്ങേറ്റം

മലയാള സിനിമാലോകത്തേക്ക് സംവിധാനത്തിന് പുറമെ അഭിനേതാവായും അരങ്ങിലേക്ക് എത്താനിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഒരുക്കുന്ന പുതിയ ചിത്രമായ ‘പ്രതി പൂവന്‍കോഴി’യിലൂടെയാണ് റോഷന്റെ അരങ്ങേറ്റം. മഞ്ജുവാരിയർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രമായിട്ടാണ് റോഷന്‍ എത്തുന്നത്. റോഷൻ ആന്‍ഡ്രൂസിന്റെ ലുക്ക് നവംബര്‍ 25 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് മെഗാ സ്റ്റാര്‍ മമ്മൂട്ടി പുറത്തുവിടും. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രതി പൂവൻ കോഴി. ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം പ്രതിനായകനാവാനിരുന്നതെങ്കിലും ചില കാരണങ്ങളാൽ താരം പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button