GeneralLatest NewsNEWS

ഒരു സിനിമയിലും ഇത്ര വലിയ ട്വിസ്റ്റ് കണ്ടിട്ടില്ല; മഹാരാഷ്ട്രയെ ചൊല്ലി പരിഹാസവുമായി സന്തോഷ് പണ്ഡിറ്റും

ഒറ്റരാത്രികൊണ്ട് എതിർപക്ഷത്തെ ഞെട്ടിച്ചു, രാഷ്ട്രീയ ശക്തി ഉപയോഗിച്ച് ബിജെപി മഹാരാഷ്ട്രയിൽ സര്‍ക്കാരുണ്ടാക്കിയത് നിലവിൽ വലിയ ചർച്ചയാണ്.

ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടായ കൗതുകം ജനിപ്പിക്കുന്ന സംഭവവികാസങ്ങളെ ട്രോളി ആക്ഷൻ ഹാസ്യ താരം സന്തോഷ് പണ്ഡിറ്റും രംഗത്തും. ഒറ്റരാത്രികൊണ്ട് എതിർപക്ഷത്തെ ഞെട്ടിച്ചു, രാഷ്ട്രീയ ശക്തി ഉപയോഗിച്ച് ബിജെപി മഹാരാഷ്ട്രയിൽ സര്‍ക്കാരുണ്ടാക്കിയത് നിലവിൽ വലിയ ചർച്ചയാണ്. അവിടെ സർക്കാരുണ്ടാകുമെന്ന് കരുതിയിരുന്ന എൻ സി പി,ശിവസേന,കോൺഗ്രസ് സഖ്യകക്ഷികൾ നോക്കിനിൽക്കെ ബി ജെ പി അധികാര കസേരയിൽ കേറിയിരുന്നു. ഈ സംഭവം ഇതുവരെ കണ്ടിട്ടുള്ള ഒരു സിനിമയിലും കാണാത്ത ട്വിസ്റ്റ് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

എന്‍സിപി മറുകണ്ടം ചാടി ബിജെപിയെ പിന്തുണച്ചതിനെ പരിഹാസ പൂർവമാണ് സന്തോഷ് പണ്ഡിറ്റ് സമീപിക്കുന്നത്. എല്ലാ ഞാഞ്ഞൂൽ പാ൪ട്ടിക്കാ൪ക്കും ഇവരൊരു റോൾ മോഡൽ ആണെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button