CinemaGeneralLatest NewsMollywoodNEWS

‘പാർവതിയാണോ നായിക എങ്കിൽ നീ തീർന്നടാ’: വെളിപ്പെടുത്തലുമായി ഉയരെ സംവിധായകൻ മനു അശോകന്‍

ഉയരെയില്‍ പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്

പാര്‍വ്വതി നായികയായി എത്തിയ ഉയരെ എന്ന ചിത്രം ഇക്കൊല്ലം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. പാര്‍വ്വതിയുടെ പ്രകടനം കൊണ്ടും പ്രമേയപരമായുമാണ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമ കഴിഞ്ഞ ദിവസം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം നടന്ന മുഖാമുഖം പരിപാടിയില്‍ സംവിധായകന്‍ മനു അശോകന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്.

ഉയരെയില്‍ പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. നീ തീര്‍ന്നെടാ എന്നായിരുന്നു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്ന മറുപടി താന്‍ നല്‍കിയതായും മനു പറയുന്നു. പാര്‍വതിയല്ലാതെ മറ്റൊരാളെ ഉയരെയില്‍ നായികയാക്കാന്‍ യോജിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞു. ചലച്ചിത്ര മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button