East Coast VideosGeneralLatest News

ഭക്തിയുടെ പൂക്കള്‍ വിരിയുന്ന മണ്ഡലകാലത്ത് ഒരു മനോഹര ഗാനം

ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജയന്‍ (ജയ വിജയ).

വ്രത ശുദ്ധിയുടെ പുണ്യ നാളുകളാണ് ഓരോ മണ്ഡലകാലവും.  കലിയുഗവരദനെ മനസ്സില്‍ നിറച്ചു ഓരോ ഭക്തനും ശബരിമലയിലേയ്ക്ക് യാത്ര തിരിക്കുന്ന കാലം. ഭക്ത പ്രിയനേ മനസ്സില്‍ നിറയ്ക്കുന്ന ഭക്തര്‍ക്ക് എന്നും ഭക്തിഗാനങ്ങള്‍ ഏറെപ്രിയമാണ്.

ഭക്തി ഗാനങ്ങള്‍ അടങ്ങുന്ന അയ്യപ്പ സന്നിധിയില്‍ എന്ന ആല്‍ബത്തിലെ ഷണ്മുഖ സോദര എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജയന്‍ (ജയ വിജയ). ഈ ദൃശ്യാവിഷ്കാരത്തിന്റെ സംവിധാനം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍. ദുര്ഗ‍ വേണുഗോപാലും അമലേന്ദുവും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ വീഡിയോ കാണാം.

 

shortlink

Related Articles

Post Your Comments


Back to top button