GeneralLatest NewsMollywood

അമ്പത്തിയഞ്ച് സിനിമകളിലെ എന്റെ നായകന്‍.. പ്രിയ താരത്തോടൊപ്പമുള്ള ചിത്രവുമായി നടി ശോഭന

കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച്‌ നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ മോഹന്‍ലാലിനൊപ്പം എടുത്ത സെല്‍ഫി

നടന്‍ മോഹന്‍ലാലുമായുള്ള മുപ്പത്തിയഞ്ചു വര്‍ഷമായുള്ള സൗഹൃദത്തെക്കുറിച്ച് നടി ശോഭന. തന്റൊപ്പം അമ്ബത്തിയഞ്ച് സിനിമകളില്‍ നായകനായി അഭിനയിച്ച താരത്തോടൊപ്പമുള്ള സെല്‍ഫി ശോഭന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച്‌ നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ മോഹന്‍ലാലിനൊപ്പം എടുത്ത സെല്‍ഫിയാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാമം പേജില്‍ ഷെയര്‍ ചെയ്തത്.

”മുപ്പത്തിയാറ് വര്‍ഷമായുള്ള സുഹൃത്ത്.. അമ്ബത്തിയഞ്ച് സിനിമകളിലെ എന്റെ നായകന്‍.. ശ്രീ മോഹന്‍ലാല്‍.” താരം ചിത്രത്തിനൊപ്പം കുറിച്ചു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രമാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച്‌ അഭിനയിച്ച അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button