CinemaGeneralLatest NewsMollywoodNew ReleaseNEWS

നടൻ ടിനി ടോം സംവിധാനത്തിലേക്ക്; യാത്ര ആരംഭിച്ചത് മമ്മൂട്ടിയുടെ ഡ്യൂപ്പായി

ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നാണ് സൂചന.

മലയാള ചലച്ചിത്ര മേഖലയിൽ പുതുതലമുറ സംവിധായകർക്കൊപ്പം അഭിനേതാക്കൾ കൂടി സംവിധാനത്തിലേക്ക് കടന്നുവരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അത്തരത്തിൽ ഇതാ, നടൻ ടിനി ടോമും സംവിധായകനാവാൻ ഒരുങ്ങുകയാണ്.

അതേസമയം, ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്ന റിപ്പോർട്ടുകൾ അമ്പരപ്പിക്കുന്നതാണ്. കാരണം, മമ്മൂട്ടിയുടെ ഡ്യുപ്പായി സിനിമയിൽ പ്രവർത്തിച്ച ടിനിടോം, കാലങ്ങൾക്ക് ശേഷം അതേ നടൻ നായകനാവുന്ന സിനിമ സംവിധാനം ചെയ്യുന്ന ഉയരത്തിലേക്ക് വളർന്നിരിക്കുന്നുവെന്നത് തികച്ചും യാധൃശ്ചികം മാത്രം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നാണ് സൂചന. മുഴുനീളം ചിത്രം ഗള്‍ഫില്‍ ഷൂട്ട് ചെയ്യാനാണ് അണിയറയുടെ തീരുമാനം.

യുഎഇ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷറഫ് തമാരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്നും വിവരങ്ങളുണ്ട്. എന്നാൽ, ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

മലയാളത്തിൽ, നടന്‍ പൃഥ്വിരാജ് സുകുമാരന് പിന്നാലെ അടുത്ത കാലത്ത്, കലാഭവന്‍ ഷാജോണും സംവിധായകനായി ഈ വര്‍ഷം എത്തിയിരുന്നു. ഇനി നടന്‍ മോഹന്‍ലാലും സംവിധായകന്‍ ആവാന്‍ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button