GeneralLatest NewsWorld Cinemas

റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞുവീണ്​ മരിച്ചു

നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍െറ ജീവന്‍ നിലനിര്‍ത്താനുള്ള മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നം പരാജയപ്പെട്ടു. അതിന്റെ ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഞങ്ങള്‍ ഇനിയും മോചിതരായിട്ടില്ല

പ്രമുഖ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞുവീണ്​ മരിച്ചു. തയ്​വാന്‍-കനേഡിയന്‍ നടനും മോഡലുമായ ഗോഡ്​ഫ്രീ ഗവോ (35)യാണ് ​ചൈനയില്‍ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ അന്തരിച്ചത്. ചൈനീസ്​ റിയാലിറ്റി ഷോ ‘ചേസ്​ മീ’യുടെ ചിത്രീകരണത്തിനിടെ നിങ്​ബോയില്‍വെച്ചായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ട്.

മത്സരാര്‍ഥികള്‍ക്ക്​ നല്ല കായികാധ്വാനമുള്ള ടാസ്​കുകള്‍ നല്‍കുന്ന റിയാലിറ്റി ഷോ ആണ്​ ​’ചേസ്​ മീ’. ഷോയിലെ ഒരു ടാസ്കിനിടയില്‍ ഗവോ കുഴഞ്ഞുവീഴുകയും പിന്നീട്​ ആശുപത്രിയില്‍വെച്ച്‌​ മരിക്കുകയുമായിരുന്നെന്ന്​ ഷോയുടെ നിര്‍മാതാക്കള്‍ വ്യക്​തമാക്കി. ‘അദ്ദേഹം സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍െറ ജീവന്‍ നിലനിര്‍ത്താനുള്ള മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നം പരാജയപ്പെട്ടു. അതിന്റെ ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഞങ്ങള്‍ ഇനിയും മോചിതരായിട്ടില്ല’ -നിര്‍മാതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ സെറ്റിലെ സുരക്ഷാ പാളിച്ചകളാണ്​ ഗവോയുടെ മരണത്തിന്​ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താരത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയെന്നും പ്രൊഡക്ഷന്‍ ജീവനക്കാരെ ഉദ്ധരിച്ച്‌​ ചില ചൈനീസ്​ വെബ്​സൈറ്റുകള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button