GalleryGeneralLatest NewsNEWSSongs

ആകാംക്ഷയുണർത്തി ഗായിക മഞ്ജരിയുടെ പുതു ഗാനം

സിനിമയിലെ താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പ്രണയവും പിന്തുടരലുമാണ് മ്യൂസിക്കൽ വീഡിയോയുടെ കാതലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ ഗായക മഞ്ജരി പുതിയ മ്യൂസിക് വീഡിയോയുമായി മടങ്ങി വരുകയാണ്. പ്രണയഗാനവുമായിട്ടാണ് മഞ്ജരി എത്തുന്നത്. പുതിയ ഗാനത്തെക്കുറിച്ചു സിനിമ സ്റ്റൈലിൽ സസ്പെൻസുകൾ നിറച്ചു മഞ്ജരി പങ്കുവച്ച പോസ്റ്റർ, ആരാധകരെ ഇതൊനോടകം തന്നെ കുഴക്കിയിരിക്കുകയാണ്.

പസില്‍ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കൈയാണ് പോസ്റ്ററിലുള്ളത്. ‘അറിയാത്തൊരു ഗാനം’ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കൽ ഗാനത്തെ കുറിച്ചുള്ള എന്ത് സസ്പെൻസ് ആണ് പോസ്റ്ററിലുള്ളതെന്ന് ആരാധകർ മഞ്ജരിയോട് ഇടതടവില്ലാതെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിലെ താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പ്രണയവും പിന്തുടരലുമാണ് മ്യൂസിക്കൽ വീഡിയോയുടെ കാതലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നടനും സംവിധായകനും നിര്‍മാതാവും ദേശീയ പുരസ്‌കാരജേതാവുമൊക്കെയായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി കെ ഹരിനാരായണന്‍ വരികള്‍ എഴുതുന്ന പാട്ടിനു മഞ്ജരി തന്നെയാണ് സംഗീതമൊരുക്കുന്നത്. ഡിസംബര്‍ 14നായിരിക്കും മ്യൂസിക്കൽ വീഡിയോ പുറത്തിറങ്ങുക.

shortlink

Related Articles

Post Your Comments


Back to top button