CinemaGeneralLatest NewsMollywoodNEWS

പ്രതീക്ഷിക്കാത്ത സമ്മാനം ലാലേട്ടന് നൽകി പ്രിയ ഗായകനായ സംവിധായകൻ..!

'ഞാന്‍ പ്രിയപ്പെട്ട ലാലേട്ടന്റെ മുന്‍പിലിരുന്ന് അദ്ദേഹത്തെ നോക്കി വരക്കാന്‍ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം'

മലയാള സിനിമചുറ്റുവട്ടത്ത് ലാലേട്ടനെന്ന നടനെ ഇഷ്ടമില്ലാത്തവരായി അധികമാളുകൾ ഉണ്ടാവില്ല. പ്രേക്ഷകർക്ക് പുറമെ, സംവിധായകരുടെയും, നിർമാതാക്കളുടെയും, അഭിനേതാക്കളുടെയും വരെ ഇഷ്ട താരമാണ് മോഹൻലാൽ. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ആരാധകൻ മോഹൻലാലിന് നൽകിയ സര്‍പ്രൈസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മലയാള ഗായകനും സംവിധായകനുമായ നാദിർഷയായിരുന്നു മോഹൻലാലിനെ ഞെട്ടിച്ച ആ ആരാധകൻ.

മോഹൻലാലിന്റെ പെൻസിൽ കൊണ്ടുള്ള ചിത്രമായിരുന്നു നാദിർഷ സമ്മാനമായി നൽകിയത്. അതേസമയം, നാദിർഷയ്ക്ക് സമ്മാനമായി മോഹൻലാലും പെൻസിൽ കൊണ്ടൊരു ഭടന്റെ ചിത്രം വരച്ചു നൽകി, അതിൽ നാദിർഷായെന്നെഴുതിയ പടച്ചട്ടയാണുള്ളത്. ആദ്യ കാഴ്ച്ചയിൽ വലിയ തമാശയായി തോന്നുമെങ്കിലും, രണ്ടാൾക്കും ഇരു ചിത്രവും ഒരുപാട് ഇഷ്ടമായെന്നാണ് നാദിർഷ അറിയിക്കുന്നത്. നാദിർഷ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചതും.

‘ഞാന്‍ പ്രിയപ്പെട്ട ലാലേട്ടന്റെ മുന്‍പിലിരുന്ന് അദ്ദേഹത്തെ നോക്കി വരക്കാന്‍ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം’ നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button