CinemaGeneralLatest NewsMollywoodNEWS

ഇത് രണ്ടാം തവണ…! ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ജീ..ജീ..ജീ..ജീ…!

മൃഗങ്ങളേക്കാള്‍ മൃഗമായി മനുഷ്യന്‍ മാറുന്ന കഥ, ശബ്ധ സാധ്യതകളിലൂടെയും ചിത്രീകരണ സാധ്യതകളിലൂടെയും സംവിധായകന്‍ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്.

ഗോവ ചലച്ചിത്ര മേളയിലും മിന്നിത്തിളങ്ങി മലയാള സിനിമ ജല്ലിക്കട്ട്. രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തിരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ ബെയ്ലി ജൂറി ചെയര്‍മാനായ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഐ എഫ് എഫ് ഐയിൽ ലിജോയുടെ തന്നെ ചിത്രമായ ഈ മ യൗ ലൂടെ മികച്ച സംവിധായകനുളള രജതമയൂരം പെല്ലിശേരിക്ക് ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദും മികച്ച നടനുളള പുരസ്‌ക്കാരത്തിനർഹനായിരുന്നു.

അറക്കാൻ കൊണ്ടുപോകുന്ന പോത്ത് കുതറി തെറിച്ചു കയറുപൊട്ടിച്ച്‌ ഓടുന്നതും അക്രമാസക്തനാകുന്ന പോത്തിനെ പിടിക്കാന്‍ ഒരു ഗ്രാമത്തിലെ പുരുഷന്മാർ നടത്തുന്ന പരാക്രമത്തിലൂടെ മനുഷ്യർക്കുള്ളിലെ മൃഗീയതയെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന സിനിമയാണ് ജല്ലിക്കട്ട്. മൃഗങ്ങളേക്കാള്‍ മൃഗമായി മനുഷ്യന്‍ മാറുന്ന കഥ, ശബ്ധ സാധ്യതകളിലൂടെയും ചിത്രീകരണ സാധ്യതകളിലൂടെയും സംവിധായകന്‍ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. നേരത്തെ, ടോറന്റോ ചലച്ചിത്രമേളയില്‍ ജല്ലിക്കട്ട് നിരൂപക ശ്രദ്ധ നേടിയിരുന്നു.

ഗോവയിൽ മികച്ച നടനുള്ള രജത മയൂരം ‘മാരി ഗല്ല’ എന്ന ചിത്രത്തിലെ അഭിനയത്തിന് സെയു യോര്‍ഗെ നേടിയപ്പോൾ. മികച്ച നടിക്കുള്ള രജത മയൂരം ‘മായ് ഘട്ട്‌’ എന്ന ചിത്രത്തിലൂടെ ഉഷ ജാദവും നേടി.

shortlink

Related Articles

Post Your Comments


Back to top button