CinemaGeneralLatest NewsNEWS

കൃഷിനെപ്പോലെ ശിവകാർത്തികേയൻ ‘ഹീറോ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്

അരങ്ങേറ്റ ചിത്രമായ ഇരുമ്പ് തിരയുടെ നല്ല വിജയത്തിനു ശേഷം സംവിധായകന്‍ പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഹീറോ.

തമിഴ് സൂപ്പർ താരം ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹീറോയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പി. എസ്. മിത്രന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഹീറോ. കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, അഭയ് ഡിയോള്‍, ഇവാന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്.

ജോര്‍ജ്ജ് സി. വില്യംസ് ആ ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അരങ്ങേറ്റ ചിത്രമായ ഇരുമ്പ് തിരയുടെ നല്ല വിജയത്തിനു ശേഷം സംവിധായകന്‍ പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഹീറോ. ക്രിസ്തുമസിനായിരിക്കും ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button