GeneralLatest NewsMollywood

സംവിധായൻ ശ്രീകുമാർ മേനോന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

താന്‍ ഒപ്പിട്ടു നൽകിയ ലെറ്റർപാഡും മറ്റു രേഖകളും സംവിധായകൻ ദുരുപയോഗിക്കുന്നതായും മഞ്ജു പൊലീസിൽ പരാതിപ്പെട്ടിരുന്നു.

സംവിധായകന്‍ ശ്രീകുമാർ മേനോൻ അപകടത്തിൽപെടുത്തുമെന്നു ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഓഫിസിലും പൊലീസ് റെയ്ഡിനെത്തി. ശ്രീകുമാർ മേനോനെ അടുത്ത ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യും

താന്‍ ഒപ്പിട്ടു നൽകിയ ലെറ്റർപാഡും മറ്റു രേഖകളും സംവിധായകൻ ദുരുപയോഗിക്കുന്നതായും മഞ്ജു പൊലീസിൽ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മഞ്ജു വാരിയരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button