CinemaGeneralLatest NewsNEWSWOODs

ശ്രീമാൻ നാരായണയുടെ കോമഡി-ആക്ഷൻ ട്രൈലെർ എത്തി; പുറത്ത് വിട്ടത് നിവിൻ പോളി

രക്ഷിത് ഷെട്ടിയുടെ 'ഉലിതാവരു കണ്ടാതെ'യുടെ തമിഴ് റീമേക്ക് ആയിരുന്നു നിവിൻ പോളി നായകനായി അഭിനയിച്ച റിച്ചി.

കന്നഡ കോമഡി ആക്ഷൻ ചിത്രം അവൻ ശ്രീമാൻ നാരായണയുടെ ട്രെയിലർ പുറത്ത് വന്നു. നടന്‍ നിവിൻ പോളിയാണ് തന്റെ പേജിലൂടെ ട്രെയിലർ പുറത്ത് വിട്ടത്. രക്ഷിത് ഷെട്ടി നായകനാവുന്ന ഈ പുതിയ ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുമിച്ചായിരിക്കും പുറത്തിറങ്ങുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.കോമഡി ആക്‌ഷൻ ഗണത്തിൽപെടുന്ന ചിത്രമാണ് ശ്രീമാൻ നാരായണ.

കന്നഡ സിനിമ ലോകത്ത് പുതിയ തരം സിനിമകൾ എന്നും കൊണ്ടുവരുന്ന നടനാണ് രക്ഷിത് ഷെട്ടി. രക്ഷിത് ഷെട്ടിയുടെ ‘ഉലിതാവരു കണ്ടാതെ’യുടെ തമിഴ് റീമേക്ക് ആയിരുന്നു നിവിൻ പോളി നായകനായി അഭിനയിച്ച റിച്ചി.

പുതിയ ചിത്രത്തിൽ കർണാടക 80 കളിലെ ഒരു പൊലീസുകാരനായാണ് രക്ഷിത് എത്തുന്നത്. അഞ്ച് പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യും എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.

80 കളിൽ കർണാടകയിലെ ‘അമരാവതി’ എന്ന സാങ്കൽപ്പിക പട്ടണമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആ പട്ടണത്തിൽ താമസിക്കുന്ന അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ് കഥ. സച്ചിൻ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 27 ന് ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button