CinemaKollywoodLatest NewsNew Release

വിജയ്, അജിത്ത് ആർക്കൊപ്പം പ്രവർത്തിക്കാനാണ് കൂടുതൽ ഇഷ്ടം..? കൗതുകമായ ഉത്തരം നൽകി ഗൗതം വാസുദേവ് മേനോൻ

സെപ്റ്റംബറിൽ പുറത്തിറങ്ങാനിരുന്ന ഈ ചിത്രം വൈകിയതിന്റെ കാരണങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ സംസാരിക്കാൻ രംഗത്തെത്തിയിരുന്ന സംവിധായകന് പ്രമുഖ താരങ്ങളായ അജിത്തിനെയും വിജയേയുംകുറിച്ച് കൂടി സംസാരിക്കേണ്ടി വന്നിരുന്നു.

പ്രണയാത്മക ആക്ഷൻ ഹിറ്റ് സിനിമകളുടെ കളിത്തോഴനായ സംവിധായകരിലൊരാളാണ് ഗൗതം വാസുദേവ് മേനോന്‍. പ്രമുഖ താരങ്ങൾക്ക് വരെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സൂപ്പർ താരം ധനുഷ് നായകനാവുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രം ‘എന്നെ നോക്കി പായും തോട്ട’ വെള്ളിയാഴ്ച തന്നെ തീയേറ്ററുകളിൽ എത്തും.

സെപ്റ്റംബറിൽ പുറത്തിറങ്ങാനിരുന്ന ഈ ചിത്രം വൈകിയതിന്റെ കാരണങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ സംസാരിക്കാൻ രംഗത്തെത്തിയിരുന്ന സംവിധായകന് പ്രമുഖ താരങ്ങളായ അജിത്തിനെയും വിജയേയുംകുറിച്ച് കൂടി സംസാരിക്കേണ്ടി വന്നിരുന്നു.

വിജയ്, അജിത്ത് ഇവരിൽ ആരോടൊപ്പം പ്രവർത്തിക്കാനാണ് കൂടുതൽ താല്പര്യം? വാസുദേവ് മേനോന്റെ ഉത്തരം വളരെ ലളിതമായിരുന്നു. അജിത്തിനൊപ്പം ‘എന്നൈ അറിന്താൽ’ ചെയ്തിട്ടുണ്ട്. വിജയ്‌ക്കൊപ്പം, ‘യോനാൻ അധ്യായം ഒൻഡ്രു’ നടന്നില്ല. എന്നാൽ, രണ്ടു നടന്മാരെയും തനിക്ക് അടുത്തറിയാം, രണ്ടുപേരുമായി പ്രവർത്തിക്കാനും താല്പര്യമുണ്ട്. വിജയും അജിത്തും ബോക്സ് ഓഫീസിൽ കോളിളക്കം സൃഷ്ടിക്കാൻ പോന്ന ആരാധക പിന്തുണയുള്ളവരാണ്. എന്നൈ അറിന്താൽ പുറത്തിറങ്ങിയപ്പോൾ അത് കണ്ടതാണ്. വിജയോടൊപ്പം ഒരു സിനിമ ചെയ്യും. ഇതുവരെ പല കഥകളുമായി വിജയെ സമീപിച്ചെങ്കിലും ഒരു കഥയും അദ്ദേഹത്തിന് തൃപ്തികരമായില്ല. അദ്ദേഹത്തിനിഷ്ടപ്പെടുന്ന ഒരു കഥയുമായി ഒരിക്കൽ കാണും, അന്ന് അദ്ദേഹം എനിക്കൊപ്പം സഹകരിക്കുമെന്ന് ഉറപ്പുണ്ട്. വാസുദേവ് മേനോൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button