CinemaGeneralKeralaLatest NewsMollywoodNEWS

ഡ്രൈവിംഗ് ലൈസൻസിലെ സുരാജ് കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു

ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. അതേസമയം, വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷവുമായിട്ടാവും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക.

മലയാള സൂപ്പർ താരം പൃഥ്വിരാജ് നായകാനാവുന്ന ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസെൻസിലെ പുതിയ പോസ്റ്റർ പുറത്ത്. ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ചിത്രത്തിൽ സൂപ്പർ താരമായിട്ടാണ് പ്രിഥ്വി എത്തുക. സുരാജ് വെഞ്ഞാറമൂടാണ് ആരാധകന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ, പോലീസ് വേഷത്തിലെത്തുന്ന സുരാജിന്റെ പുതിയ ലൂക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരിക്കല്‍ കൂടി പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാവുന്ന ചിത്രംകൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്.

സംവിധായകന്‍ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് സച്ചിയാണ്. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. അതേസമയം, വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷവുമായിട്ടാവും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button