CinemaGeneralLatest NewsMollywoodNEWS

‘കിരീടം’ സിനിമയുടെ കഥ പറയാന്‍ മോഹന്‍ലാലിന് പിറകെ നടന്നു, ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നു: സിബി മലയില്‍

സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ കിരീടം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്

മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച അഭിനയം അടയാളപ്പെടുത്തിയ സിനിമയായിരുന്നു അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ‘കിരീടം’ എന്ന ചിത്രം. സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ കിരീടം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. തിലകന്‍ മോഹന്‍ലാല്‍ കോമ്പോ പ്രേക്ഷകരെ വിസ്മയിപ്പിച്ചിടത്തായിരുന്നു കിരീടം എന്ന ചിത്രത്തിന്റെ തിളക്കം.

താന്‍ മോഹന്‍ലാലിനോട് കിരീടത്തിന്റെ കഥ പറയാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നു തുറന്നു പറയുകയാണ് സിബി മലയില്‍. പല സന്ദര്‍ഭങ്ങളിലും അതിനു സാധിച്ചില്ല. മോഹന്‍ലാല്‍ അഭിനയിച്ച മറ്റു സിനിമകളുടെ ലൊക്കേഷനില്‍ പോയിട്ടും അതിനു സാധിക്കാതെ വന്നിരുന്നു. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്ക് വരെ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെ പിന്നീട് അത് തമാശയായി പറഞ്ഞിട്ടുണ്ടെന്നും സിബി മലയില്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

തിലകന്‍ എന്ന മഹാനടനും കിരീടം ചെയ്യാന്‍ മടിയുണ്ടായിരുന്നു, മറ്റു സിനിമകളുടെ തിരക്കായിരുന്നു അതിന്റെ കാരണം എന്നാല്‍ കിരീടം എന്ന ചിത്രത്തിന്റെ തിരക്കഥ മുഴുവന്‍ വായിച്ച തിലകന്റെ മനസ്സ് മാറുകയായിരുന്നു. മറ്റു സിനിമകളുടെ ഷെഡ്യൂളുകള്‍ കിരീടം എന്ന സിനിമ ചെയ്യാന്‍ വേണ്ടി തിലകന്‍ പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button