CinemaGalleryKeralaMollywood

യുവാവിനെപ്പോലെ ലാലേട്ടൻ; പുതിയ ലുക്ക് കൊള്ളാമെന്ന് ആരാധകർ…!

സിനിമ വിശേഷങ്ങൾക്ക് പുറമെ, സ്വന്തം അനുഭവ കുറിപ്പുകളും യാത്ര വിശേഷങ്ങളുമെല്ലാം ലാലേട്ടൻ നവമാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള പ്രമുഖ നടിനടന്മാരിൽ നമ്മുടെ ലാലേട്ടനും ഒരാളാണ്. സിനിമ വിശേഷങ്ങൾക്ക് പുറമെ, സ്വന്തം അനുഭവ കുറിപ്പുകളും യാത്ര വിശേഷങ്ങളുമെല്ലാം താരം നവമാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കു വച്ച ഒരു ചിത്രമാണ് ആരാധകർക്ക് വളരെയധികം ഇഷ്ടപെട്ടിരിക്കുന്നത്. കറുത്ത ഫ്രെയിമുളള കണ്ണട ധരിച്ച് കുറ്റി താടിവെച്ച ലുക്കിൽ അല്പം യുവത്വത്തോടുകൂടിയാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം റിലീസിനായി എത്തുന്ന ലാലേട്ടന്റെ പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം പുതുവർഷത്തോടനുബന്ധിച്ചായിരിക്കും തിയേറ്ററുകളിൽ എത്തുക. ലാലേട്ടനോടൊപ്പം ചിത്രത്തിനു എല്ലാവിധ ആശംസകളും പ്രേക്ഷകർ നേർന്നിട്ടുണ്ട്.

ഒരു ആക്ഷൻ കോമഡി പശ്ചാത്തിലാണ് പുതു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ലാലേട്ടനോടൊപ്പം ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button