CinemaGeneralLatest NewsMollywoodNEWS

ആമിക്കുട്ടിക്കും അരുണ്‍ ബ്രോയ്ക്കും അഭിനന്ദനം ; ചിത്രം പങ്കുവെച്ച് വീണ നായർ

കഴിഞ്ഞ ദിവസമായിരുന്നു ഭാമയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അഭിനേത്രിയാണ് വീണ നായര്‍. പൊട്ടിച്ചിരിയുണര്‍ത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സിനിമയിലും സീരിയലിലും മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ യുവഅഭിനേത്രിയായ ഭാമയ്ക്കും പ്രതിശ്രുതവരനും ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.ആമിക്കുട്ടിക്കും അരുണ്‍ ബ്രോയ്ക്കും അഭിനന്ദനം വീണ നായര്‍ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഭാമയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.

ബിസിനസ്സുകാരനായ അരുണാണ് വരന്‍, താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു ഭാമ എത്തിയത്. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യമെന്ന ചിത്രത്തിലൂടെയായിരുന്നു ഭാമ അഭിനയരംഗത്തേക്ക് എത്തിയത്. ശാലീന സുന്ദരിയായി അരങ്ങേറിയ ഈ നായികയെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button