CinemaGeneralLatest NewsMollywoodNEWS

സ്ക്രിപ്റ്റ് കൊടുത്താല്‍ ഉടനടി മനപാഠം: തന്നെ അതിശയിപ്പിച്ച നടിയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

എന്നെ വല്ലാതെ അതിശയിപ്പിച്ചിട്ടുള്ള നടിയാണ് ഉര്‍വശി ചേച്ചി

വിനീത് ശ്രീനിവാസന്‍ എന്ന താരത്തിനു ശോഭന എന്ന നടിയെ താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി കൊണ്ട് വരാന്‍ കഴിഞ്ഞെങ്കിലും മറ്റൊരു നടിയാണ് തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് വിനീത് ശ്രീനിവാസന്‍ തുറന്നു പറയുകയാണ്.

മലയാളത്തിന്റെ ഇഷ്ടനായിക ഉര്‍വശിയാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിമാരില്‍ ഒന്നാം നിരയിലുള്ളതെന്നും സ്ക്രിപ്റ്റ് കൊടുത്താല്‍ ഉടനടി മനപാഠം ആക്കുന്ന ശീലം അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ബോധ്യമായെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.  ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്നെ അതിശയിപ്പിച്ച നടിയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ തുറന്നു പറഞ്ഞത്.

‘എന്നെ വല്ലാതെ അതിശയിപ്പിച്ചിട്ടുള്ള നടിയാണ് ഉര്‍വശി ചേച്ചി, ചേച്ചിക്കൊപ്പം അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു,അതൊരു വല്ലാത്ത റേഞ്ച് തന്നെയാണ്, സ്ക്രിപ്റ്റ് കൊടുത്താല്‍ ഉടനടി മനപാഠമാക്കും, എല്ലാം ഒന്ന് നോക്കിയാല്‍ മതി. പിന്നീട് കഥാപാത്രമായി പരുവപ്പെടും. മറ്റു നടിമാരില്‍ അധികം കണ്ടിട്ടില്ലാത്ത കഴിവ് ചേച്ചിക്കുണ്ട്’.

മലയാളത്തിലെ പഴകാല ഹിറ്റ് നടി സുഹാസിനിക്കൊപ്പവും വിനീത് ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. വിഎം വിനു സംവിധാനം ചെയ്ത മകന്റെ അച്ഛന്‍ എന്ന ചിത്രത്തില്‍ വിനീതിന്റെ അമ്മ വേഷം ചെയ്തത് സുഹാസിനിയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button