CinemaGeneralLatest NewsMollywoodNEWS

‘ഇതിൽ കൂടുതൽ ഇനി എന്താണ് വേണ്ടത്’ ; ക്രിക്കറ്റ് ഇതിഹാസ താരത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ

ഒരു ആരാധകനെ സംബന്ധിച്ചടത്തോളം ഇതിൽ കൂടുതൽ എന്താണ് വേണ്ടത്

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് സച്ചിൻ ടെൻഡുൽക്കർ. അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ആഗ്രഹിക്കുന്നവരാണ് ആരാധകരിലധികവും. ഇപ്പോഴിത അത്തരത്തിലുളള ഒരു ഫാൻ ബോയ് നിമിഷം പങ്കുവെയ്ക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ താരം ടൊവിനോ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സച്ചിനുമായുള്ള അവിസ്മരണീയമായ നിമിഷത്തെ കുറിച്ച് താരം പങ്കുവെച്ചത്.

 

സ്പൈസ കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു സച്ചിനും ടൊവിനോയും ഒരുമിച്ചെത്തിയത്. ഒരു ആരാധകനെ സംബന്ധിച്ചടത്തോളം ഇതിൽ കൂടുതൽ എന്താണ് വേണ്ടത്- ടൊവിനോ ചിത്രത്തിനോടൊപ്പം കുറിച്ചു. തന്റ് പ്രിയപ്പെട്ട താരത്തെ കണ്ടതിന്റെ എല്ലാം സന്തോഷവും ടോവിനോയുടെ പോസ്റ്റിലുണ്ടായിരുന്നു. ഏഴായിരത്തോളം താരങ്ങളാണ് മാരത്തോണിനായി അണിനിരന്നത്.

shortlink

Related Articles

Post Your Comments


Back to top button