CinemaComing SoonLatest NewsNEWS

ഭർത്താവ് നൽകുന്ന വലിയ പിന്തുണ…’ഐ ലവ് യൂ സൂര്യ’യെന്ന് ജ്യോതിക; കരഘോഷങ്ങളുയർത്തി ആരാധകർ

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പിയിൽ ജ്യോതികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ നായകനും സൂര്യയുടെ സഹോദരനുമായ കാർത്തിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് തമ്പി.

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആദരിക്കുന്ന ഇഷ്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും.
വിവാഹം കഴിഞ്ഞെങ്കിലും പ്രതിഭാശാലിയായ ഭാര്യ സിനിമയിലേക്ക് തിരിച്ചുവരുവാൻ വലിയ പിന്തുണയാണ് ഭർത്താവ് സുര്യയിൽ നിന്നും ലഭിക്കുന്നത്. പല വേദികളിലും ഇക്കാര്യത്തെപറ്റി ജ്യോതിക പ്രഘോഷിച്ചിട്ടുണ്ടെങ്കിലും കാർത്തി നായകനാവുന്ന പുതിയ ചിത്രം തമ്പിയുടെ ഗാനം പുറത്തിറങ്ങുന്ന പരിപാടിക്കിടെ ഭർത്താവിനെ, ഐ ലവ് സൂര്യയെന്ന് വിളിച്ചത് സൂര്യ ആരാധകർക്കും വലിയ സന്തോഷമാണുണ്ടാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ തരംഗമാവുകയാണ്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പിയിൽ ജ്യോതികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സിനിമയിലെ നായകനും സൂര്യയുടെ സഹോദരനുമായ കാർത്തിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് തമ്പി.

സത്യരാജ്, നിഖില, ആൻസൺ പോൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button