CinemaComing SoonLatest NewsNEWS

വിജയ് 64 ൽ നിന്ന് പ്രമുഖ മലയാളി യുവനടനെ മാറ്റി, പകരം കൈദിയിലെ വില്ലൻ

തമിഴ് ആക്ഷൻ സിനിമകളുടെ ആരാധകാരായ മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നിന്നും മലയാളി നടനെ മാറ്റിയത് ആരാധകരെ നിരാശരാക്കി.

കൈദി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വിജയ് 64ൽ നിന്നും മലയാളായി യുവനടൻ ആന്റണി വർഗീസ് പെപ്പെയെ മാറ്റി എന്ന് റിപ്പോർട്ട്. ഇളയദളപതി വിജയ് നായകാനായെത്തുന്ന ചിത്രത്തിൽ പേപ്പേയ്ക്ക് പകരക്കാരനായി എത്തുന്നത്, കൈദിയിലെ പ്രതിനായക കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ്. അതേസമയം, മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തുന്നത്. തമിഴ് ആക്ഷൻ സിനിമകളുടെ ആരാധകാരായ മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നിന്നും മലയാളി നടനെ മാറ്റിയത് ആരാധകരെ നിരാശരാക്കി.

അതേസമയം, കാര്‍ത്തി നായകനായ കൈദിയില്‍ നെഗറ്റീവ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അര്‍ജുന്‍. എക്സ്ബി ഫിലിം ക്രിയേറ്റേര്‍സാണ് വിജയുടെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ.
മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സൂപ്പർഹിറ്റ് സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2020 എപ്രിലിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button