CinemaGeneralIndian CinemaLatest NewsNEWS

ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും തെന്നിന്ത്യൻ സിനിമ താരം ആശ്രിത ഷെട്ടിയും വിവാഹിതരായി

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും സിനിമ നടി ആശ്രിത ഷെട്ടിയും വിവാഹിതരായി. തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് മനീഷ് പാണ്ഡെ വിവാഹിതനായത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടക തമിഴ്നാടിനെ പരാജയപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമാണ് വിവാഹം നടന്നത്. കർണാടക ക്രിക്കറ്റ് ടീമിൻെറ നായകൻ കൂടിയാണ് ഇന്ത്യയുടെ ദേശീയ ടീം അംഗമായ പാണ്ഡെ.

 

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തയായ നടിയാണ് ആശ്രിത ഷെട്ടി. ‘ഒരു കന്നിയും മൂന്ന് കളവാണികളും’, ‘ഇന്ദ്രജിത്ത്’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ആശ്രിത ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

shortlink

Post Your Comments


Back to top button