CinemaKeralaKollywoodLatest NewsNEWS

‘ജയലളിത’വെബ് സീരിസിന്റെ ടീസർ പുറത്ത്; സംവിധാനം ഗൗതം വാസുദേവ് മേനോൻ

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രജിത്താണ് ക്വീനിൽ എംജിആറായി എത്തുന്നത് എന്ന സവിശേഷതയും മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വെബ്‌സീരിസിനുണ്ട്.

അടുത്തടുത്തായി തമിഴകത്തിന്റെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കുന്ന സൃഷ്ടികൾ അഭ്രപാളിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് സംവിധായകൻ വിജയൊരുക്കുന്ന ബോളിവുഡ് താരം കങ്കണ ജയലളിതയായി അഭിനയിക്കുന്ന തലൈവി ചിത്രത്തിന്റെ ട്രൈലെർ പുറത്തുവരികയും മേക്ക് അപ്പ് സംബന്ധിയായ പ്രശ്നങ്ങളിൽ ചർച്ചയാവുകയും ചെയ്തത്. ഇപ്പോഴിതാ, പ്രണയ ചിത്രങ്ങളുടെ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു ജയലളിത ബിയോപിക് വെബ്ബ്സീരീസുമായി എത്തുകയാണ്. ബാഹുബലിയിൽ പെൺ ഗാംഭീര്യം പുറത്തെടുത്ത രമ്യ കൃഷ്ണനാണ് ‘ക്വീൻ’ എന്ന് പേരായ ഈ പുതിയ വെബ് സീരിസിൽ മുഖ്യമന്ത്രി അമ്മാവായി വേഷമിടുന്നത്ത്. എം എക്സ് പ്ലെയറിലൂടെ സംപ്രേഷണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ വെബ്സെരിസിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ടീസർ, ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതാണ്.

സിനിമകളുടെ രണ്ടുമണിക്കൂർ സമയത്തിനുള്ളിൽ കുടുങ്ങിക്കിടന്ന് പറയാനാകാത്ത, ജയലളിത ജീവിതത്തിലെ പല ചുരുളറിയാത്ത രഹസ്യങ്ങളും വെബ്‌സീരിസിലൂടെ വിശദമായി കാണാൻ കഴിയുമെന്നതാണ്, ക്വീൻ തമിഴ് നാട് ജനതയ്ക്കും ആരാധകർക്കും നൽകുന്ന പ്രതീക്ഷ.

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രജിത്താണ് ക്വീനിൽ എംജിആറായി എത്തുന്നത് എന്ന സവിശേഷതയും മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വെബ്‌സീരിസിനുണ്ട്.

തലൈവി, ക്വീൻ എന്നിവയ്ക്ക് പുറമെ മലയാളി നടി നിത്യാമേനോൻ നായികയാവുന്ന, അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ‘അയൺ ലേഡി’ എന്ന ചിത്രവും ജയാളിതാ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.

shortlink

Related Articles

Post Your Comments


Back to top button