CinemaGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയെ വീണ്ടും തരംഗമാക്കി കൊണ്ട് നടി കൃഷ്ണപ്രഭയുടെ 10 ഇയർ ചലഞ്ച്

നടിയുടെ ഓരോ ചിത്രങ്ങളും വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്.

മേക്കോവര്‍ നടത്തുന്ന കാര്യത്തില്‍ സിനിമ നടന്മാരെക്കാളും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് നടിമാര്‍. ലെനയ്ക്ക് പിന്നാലെ തല മൊട്ടയടിച്ച് ഞെട്ടിച്ചത് നടി കൃഷ്ണപ്രഭ ആയിരുന്നു. തലമുടി പൂര്‍ണമായു കളഞ്ഞ് മൊട്ടയടിച്ച് നില്‍ക്കുന്ന നടിയുടെ ഫോട്ടോസും വീഡിയോസും മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. പിന്നീട് ഇതേ ലുക്കില്‍ തന്നെ ഫോട്ടോഷൂട്ട് നടത്തിയും കൃഷ്ണപ്രഭ അതിശയിപ്പിച്ചിരുന്നു.

നടിയുടെ ഓരോ ചിത്രങ്ങളും വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ പത്ത് വര്‍ഷം മുന്‍പത്തെ ഫോട്ടോയും പുതിയ ലുക്കിലുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. 10 ഇയര്‍ ചലഞ്ച് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായി ആരാധകരുമെത്തി.

 

 

View this post on Instagram

 

?? 2009-2019 #picoftheyear

A post shared by Krishnapraba (@krishnapraba_momentzz) on

തിരുപതി ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കൃഷ്ണപ്രഭ കുടുംബത്തോടൊപ്പം തലമൊട്ട അടിച്ചത്. അതിന് ശേഷം പുതിയൊരു ഗെറ്റപ്പിലെത്തി തന്നെ നടി അമ്പരിപ്പിച്ചിരുന്നു. ഇതിനൊപ്പം ചില നെഗറ്റീവ് കമന്റുകള്‍ വരാറുണ്ടെങ്കിലും കൂടുതലും ആളുകള്‍ ഈ ധൈര്യത്തിനാണ് കൈയടിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button