CinemaGalleryKeralaLatest NewsMollywoodSpecial

മാമാങ്കം; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ഉണ്ണിമുകുന്ദൻ

നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന മാമാങ്കത്തിന്റെ, പുറത്ത് വിട്ട ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഡിസംബര്‍ 12ന് വമ്പന്‍ റിലീസായി കേരളത്തെ മുഴുവനെയും ഇളക്കി മറിക്കുവാൻ അണിയറയിൽ ഒരുങ്ങുകയാണ്, ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം. മെഗാസ്റ്റാർ മമ്മൂട്ടി ചരിത്ര നായകനായി എത്തുന്ന ചിത്രത്തിൽ യുവനടൻ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന
മാമാങ്കത്തിന്റെ, പുറത്ത് വിട്ട ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞ ഒരു കാര്യമിതാണ്. താൻ മാമാങ്കം സ്വീകരിച്ചതിന് കാരണം മമ്മൂക്കയാണ്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം.

shortlink

Related Articles

Post Your Comments


Back to top button