CinemaGeneralLatest NewsMollywoodNEWS

പ്രേക്ഷക ‘ഹൃദയം’ നിറച്ച് വിനീത് ശ്രീനിവാസന്‍: പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തില്‍ കയ്യടിച്ച് സിനിമാ ലോകം!

വിനീതിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്

‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം പ്രേക്ഷകരില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം ഏതെന്ന് ആരാധകര്‍ ഉറ്റുനോക്കുന്ന വേളയിലായിരുന്നു മനോഹരമായ കൈപ്പടയില്‍ വിനീത് ശ്രീനിവാസന്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. മായനദി, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.

വിശാഖ് സുബ്രമണ്യം, നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നോബിള്‍ തോമസും സഹനിര്‍മ്മാതാവാകും. വിനീതിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനായി ഒരു തിരിച്ചു വരവിന്റെ പാത ഒരുക്കാന്‍ തയ്യാറെടുക്കുന്ന വിനീത് ശ്രീനിവാസന്‍ ക്യാമ്പസ് കഥ പ്രമേയാമാക്കിയാണ് തന്റെ പുതിയ ചിത്രം ഒരുക്കുന്നതതെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലും ഒരു മികച്ച വേഷം പ്രണവ് ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ഹൃദയം രണ്ടായിരത്തി ഇരുപത് ഓണം റിലീസായാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button