CinemaGeneralLatest NewsMollywoodNEWS

‘ഇപ്പോള്‍ തന്നെ വിവാഹം ചെയ്യണമായിരുന്നോ’ ; പുതിയ വെബ് സീരീസുമായി പ്രേക്ഷകരുടെ പ്രിയ താരം

'2023' എന്നാണ് സീരീസിന് പേര് നല്‍കിയിരിക്കുന്നത്

നിരവധി ആരാധകരുള്ള താരമാണ് ഋഷി എസ് കുമാർ. ഉപ്പും മുളകും എന്ന പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രത്തിലൂടെയാണ് ഋഷി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. ഒരു ഡാന്‍സറായിട്ടാണ് താരം തന്റയെ കരിയർ തുടങ്ങിയതെങ്കിലും ഇപ്പോൾ അഭിനയത്തിലൂടെയാണ് ഋഷി നമ്മളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നത്.

വലിയ പ്രേക്ഷക പിന്തുണയാണ് സാമൂഹിക മാധ്യങ്ങളിലെല്ലാം ഋഷിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു പരീക്ഷണവുമായി എത്തുകയാണ് ഋഷിയിപ്പോള്‍. 2023 എന്ന പേരില്‍ പുതിയ വെബ് സീരീസ് ആരംഭിക്കുന്നതിന്‍റെ പ്രൊമോ വീഡിയോയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

20 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന 23കാരനായ കഥാപാത്രത്തിന്‍റെ കഥ പറയുന്നതാണ് വെബ് സീരീസിന്റയെ പ്രൊമോ നല്‍കുന്ന സൂചന. ‘2023’ എന്നാണ് സീരീസിന് പേര് നല്‍കിയിരിക്കുന്നത്.

അടുത്ത ആഴ്ച സീരീസ് യൂട്യൂബിലെത്തുമെന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്. സൂഹൃത്തുക്കളുടെ സഹായത്തില്‍ വിവാഹതിരായ യുവതീ യുവാക്കള്‍ ഇപ്പോള്‍ തന്നെ വിവാഹം ചെയ്യണമായിരുന്നോ എന്ന് ചോദിക്കുന്ന രംഗമാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റയെ പുതിയ വെബ് സീരീസിനെ ആശംസയറിച്ച് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button