CinemaGeneralLatest NewsMollywoodNEWS

സിനിമയിലേക്കുള്ള റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്തായി, ഇന്ന് പൃഥ്വിരാജിനോടൊപ്പം വരെ സിനിമയിൽ ; വികാരഭരിതമായ കുറിപ്പുമായി നന്ദു

ആറു വർഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ

മലയാള സിനിമയിലേക്ക് ലാൽ ജോസിൻ്റെ റിയാലിറ്റിഷോയായ നായികാ നായകനിലൂടെ കടന്നുവന്ന ഒരുപിടി യുവതാരങ്ങളിൽ ഒരാളാണ് നന്ദു ആനന്ദ്. റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടങ്ങളിൽ തന്നെ നന്ദു ആനന്ദ് പുറത്തായിരുന്നെങ്കിലും ഈ ഷോയിൽ നിന്ന് ആദ്യം തന്നെ സിനിമയിലേക്കെത്തിയ ചെറുപ്പക്കാരിൽ ഒരാളാണ് നന്ദു. നന്ദുവിനെയും റോഷനെയും നായകന്മാരാക്കി പുറത്തിറങ്ങിയ ഓട്ടം എന്ന ചിത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് നായകനാകുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിൻ്റെ അനിയൻ കഥാപാത്രവുമായി എത്തുകയാണ് താരം. ഈ സന്തോഷം ആരാധകരും സുഹൃത്തുക്കളുമായി പങ്കുവെച്ചെത്തിയിരിക്കുകയാണ് നന്ദു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദു ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………..

വലിയ സ്വപ്നങ്ങളിലേക്ക് എത്താൻ ഒരുപാട്‌ കാലം വേണമെന്നാണ് നമ്മൾ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോൾ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മൾ മറന്നുപോകും. ആറു വർഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്ക്രീൻ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീർന്നപ്പോഴും മനസിൽ കത്തിക്കിടന്നിരുന്നു. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കെ സച്ചി‌ച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയൻചേട്ടനും വന്നത് “അയ്യപ്പനും കോശിയും” എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അത്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവർക്കും വിശ്വസിച്ച്
പിടിച്ചെഴുന്നേല്പിച്ചവർക്കും നന്ദി.

shortlink

Post Your Comments


Back to top button