CinemaGalleryKeralaLatest News

ആനക്കുട്ടനൊപ്പം തമിഴ് ബിഗ് ബോസ് സുന്ദരി; വേറിട്ട ഒരു ഫോട്ടോഷൂട്ട് തരംഗമാവുന്നു

ഭീമനും നിഷ്കുവുമായ ഒരു ആനക്കുട്ടനൊപ്പമാണ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്. ആലപ്പുഴയില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഭയം കൂടാതെ ആനയുടെ പുറത്തുകയറിയ സാക്ഷിയെ തുമ്പിക്കൈയിൽ വെള്ളമെടുത്ത് ആനക്കുട്ടൻ കുളിപ്പിക്കുന്നതാണ് വിഡിയോയിലെ രസകരമായ ദൃശ്യം.

ഉലകനായകൻ കമൽ ഹാസൻ അവതാരകനായ തമിഴില്‍ ബിഗ് ബോസ് സീസൺ 3ൽ വേറിട്ടൊരു മത്സരാർഥിയായിരുന്നു, സാക്ഷി അഗർവാൾ എന്ന സുന്ദരി. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ താരത്തിന് സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സുന്ദരിയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിട്ടിരിക്കുന്നത്.

ഭീമനും നിഷ്കുവുമായ ഒരു ആനക്കുട്ടനൊപ്പമാണ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്. ആലപ്പുഴയില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഭയം കൂടാതെ ആനയുടെ പുറത്തുകയറിയ സാക്ഷിയെ തുമ്പിക്കൈയിൽ വെള്ളമെടുത്ത് ആനക്കുട്ടൻ കുളിപ്പിക്കുന്നതാണ് വിഡിയോയിലെ രസകരമായ ദൃശ്യം.


ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ സ്വന്തം ഇൻസ്റ്റാഗ്രാം പേജിലൂടെ സാക്ഷി തന്നെയാണ് പങ്കുവച്ചിട്ടുള്ളത്. പണത്തിനും ഗ്ലാമറിനും വേണ്ടി വായില്ലാ ജീവികളെ ഉപദ്രവിക്കുന്നു വെന്ന വിമർശനം ഉയർന്നെങ്കിലും, ആനകുട്ടന് ഒരു പ്രയാസവും വരുത്താതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് നടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button