CinemaGeneralLatest NewsNEWSSpecial

രജനിയുടെ മനസും കീഴടക്കി പ്രണവ് എന്ന ഒരു അതിപ്രതിഭ !

സന്ദർശനത്തിനിടെ രജനിയ്‌ക്കൊപ്പമെടുത്ത പ്രണവിന്റെ സെല്‍ഫി സമൂഹമാധ്യങ്ങളും ഏറ്റെടുത്തിട്ടുണ്ട്. കാല് കൊണ്ടാണ് പ്രണവ് സെൽഫി എടുത്തത്.

കൈകൾ ഇല്ലാതെ ലോകത്തിലേക്ക് ഒരു മാലാഖ കടന്നുവന്നിരുന്നു. അന്ന്, ആരും കരുതിയിരുന്നില്ല ലോകം കീഴടക്കാനായിരുന്നു അതിന്റെ പുറപ്പാടെന്ന്. അവന്റെ പേരായിരുന്നു പ്രണവ്. പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഈ പ്രണവ് ഇപ്പോൾ, ചെന്നൈയില്‍ നടന്‍ രജനീകാന്തിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ മനസിലും ഇടം പിടിച്ചിരിക്കുകയാണ്. പ്രണവ് വരച്ച സ്റ്റൈൽ മന്നൻ രജനിയുടെ ഛായാ ചിത്രം സന്ദര്‍ശനത്തിനിടെ കൈമാറി.


ലക്ഷോപലക്ഷം രജനി ആരാധകരിൽ ഒരുവനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. സന്ദർശനത്തിനിടെ രജനിയ്‌ക്കൊപ്പമെടുത്ത പ്രണവിന്റെ സെല്‍ഫി സമൂഹമാധ്യങ്ങളും ഏറ്റെടുത്തിട്ടുണ്ട്. കാല് കൊണ്ടാണ് പ്രണവ് സെൽഫി എടുത്തത്. രജനി പ്രണവിനെ പൊന്നാടയണിയിച്ചു. കൈപ്പക്കൽ ചേർത്തുവച്ച തുക പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചുകൊണ്ടായിരുന്നു നേരത്തെ പ്രണവ് വാര്‍ത്തകളില്‍ നിറഞ്ഞത്. നിലവിൽ, രജനിക്കൊപ്പമുള്ള കാൽകുലുക്കവും സെൽഫിയും ഏറെസന്തോഷപൂർവമാണ് വളരെയധികം സമൂഹമാധ്യമ ഉപയോക്താക്കൾ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button