CinemaGalleryLatest NewsNEWS

മകൾക്കൊപ്പം റോക്കി ഭായ് – 2 ; തരംഗമാക്കി ആരാധകർ

നിലവിൽ, സഞ്ജയ് ദത്ത് പ്രതിനായകനാവുന്ന കെ ജി എഫ് രണ്ടാഭാഗത്തിന്റെ പണികളിലാണ് യാഷുള്ളത്. പ്രശാന്ത് നീലാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത വര്ഷം ജൂലൈയിൽ ചിത്രം തീയേറ്ററുകളിലെത്തും.

‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവനിലും നിന്നും ആരാധക ലക്ഷങ്ങളെ സമ്പാദിച്ച കന്നട നായകനാണ് യാഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമ പ്രമികളൊക്കെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ, അവരുടെയെല്ലാം റോക്കി ഭായ് ഇപ്പോൾ കുടുംബവുമായി ചിലവഴിക്കുവാനാണ് മാറ്റി വച്ചിരിക്കുന്നത്. ഈ അടുത്ത കാലത്ത് ഭാര്യയ്ക്കും മകൾ ആര്യയ്ക്കുമൊപ്പം യാഷ് പങ്കുവച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം മകളുടെ ജന്മദിനതോടനുബന്ധിച്ചു യാഷ് പങ്കുവച്ച ഒരു ചിത്രവും ഇപ്പോൾ സമൂഹമാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്. മകളാണ് തന്റെ ശക്തിയും ബലവും എല്ലാം എന്നാണ് ചിത്രത്തിന് അടികുറിപ്പായി യാഷ് കുറിച്ചിരുന്നത്. മകളെ ആകാശത്തിലേക്ക് ഉയർത്തി കവിളിൽ മുത്തം നൽകുന്ന യാഷാണ് ചിത്രത്തിലുള്ളത്. ഭാര്യ രാധികയ്ക്കും താരത്തിനും അനുഗ്രഹാമായി ഈ വർഷം ഒക്ടോബറിൽ ഒരു ആൺ കുഞ്ഞും ജനിച്ചിരുന്നു. യാഷിന്റെ മൂത്ത മകളാണ് ആര്യ.

നിലവിൽ, സഞ്ജയ് ദത്ത് പ്രതിനായകനാവുന്ന കെ ജി എഫ് രണ്ടാഭാഗത്തിന്റെ പണികളിലാണ് യാഷുള്ളത്. പ്രശാന്ത് നീലാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത വര്ഷം ജൂലൈയിൽ ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button