GeneralNEWS

ഇത് ഞാന്‍ ചെയ്യേണ്ട റോള്‍ അല്ല മമ്മൂട്ടിയ്ക്കുള്ളത്: രണ്‍ജി പണിക്കര്‍ സംവിധായകനെ തിരുത്തി

ആ സമയത്ത് നല്ല വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നിന്ന രണ്‍ജി പണിക്കരായിരുന്നു എകെ സാജന്റെ മനസ്സില്‍

2016-ലെ ഫെബ്രുവരി റിലീസായി പുറത്തിറങ്ങിയ ചിത്രമാണ്‌ മമ്മൂട്ടിയെ നായകനായ ‘പുതിയ നിയമം’. സ്ത്രീ കേന്ദ്രീകൃതമായ സിനിമയില്‍ നയന്‍താരയായിരുന്നു നായിക കഥാപാത്രമായി അഭിനയിച്ചത്. എകെ സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ബോക്സോഫീസില്‍ ശരാശരി വിജയം സ്വന്തമാക്കിയിരുന്നു. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും വാസുകി അയ്യര്‍ എന്ന കഥാപാത്രമായി നയന്‍താരയും നിറഞ്ഞു നിന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഷയമാണ്‌ സംസാരിച്ചത്.

ഈ ചിത്രത്തിലെ നായക കഥാപാത്രമായി എകെ സാജന്‍ ആദ്യം മനസ്സില്‍ കണ്ടിരുന്നത് മമ്മൂട്ടിയെയായിരുന്നില്ല. ആ സമയത്ത് നല്ല വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നിന്ന രണ്‍ജി പണിക്കരായിരുന്നു എകെ സാജന്റെ മനസ്സില്‍ എന്നാല്‍ ‘പുതിയ നിയമം’ എന്ന ചിത്രത്തിന്റെ കഥ രണ്‍ജി പണിക്കരോട് എകെ സാജന്‍ പറഞ്ഞപ്പോള്‍ ഇതില്‍ താനല്ല ഹീറോ ആകേണ്ടതെന്നും മമ്മൂട്ടി ചെയ്യേണ്ട വേഷമാണെന്നും രണ്‍ജി പണിക്കര്‍ സംവിധായകനെ അറിയിച്ചു. ‘പുതിയ നിയമം’ എന്ന ചിത്രത്തിന്റെ കൂടെ റിലീസ് ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ സാമ്പത്തികമായി വലിയ വിജയം നേടിയപ്പോള്‍ എകെ സാജന്റെ സസ്പന്‍സ് ത്രില്ലര്‍ ആവറേജ് വിജയത്തിലേക്ക് ഒതുങ്ങി പോകുകയായിരുന്നു ആദ്യ ദിവസങ്ങളില്‍ ലഭിച്ച സ്റ്റഡി കളക്ഷന്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് നിലനിര്‍ത്താന്‍ സാധിച്ചില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close