CinemaGeneralLatest NewsMollywoodNEWS

എന്തിന് വേണ്ടിയാണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത്; തെലങ്കാന സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് മമ്മൂട്ടി

രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ട് എല്ലാവരും ആശങ്കയിലാണ്

മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു തെലങ്കാനയിൽ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. നിരവധി പേർ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു ഇപ്പോഴിതാ മമ്മൂട്ടി ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ട് എല്ലാവരും ആശങ്കയിലാണ്. മാമാങ്കം പ്രമോഷനായി മുംബൈയിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. രാജ്യത്ത് നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹം ബേധവന്മാരായിരിക്കണം. എന്തു കൊണ്ട് എന്തിന് വേണ്ടിയാണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത് എന്ന് ഓരോരുത്തരം സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണം. ഇത്തരത്തിലുളള സംഭവങ്ങളിൽ എല്ലാവരേയും പോലെ ഞാനും ആശങ്കയിലാണ് മമ്മൂട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button