CinemaKeralaLatest NewsMollywoodNEWS

മോഹൻലാൽ + ആക്ഷൻ സിനിമ പദ്ധതിയുമായി പ്രമുഖ സസ്പെൻസ് ത്രില്ലെർ സംവിധായകൻ

മോഹൻലാലിന്റെ മുഴുവൻ മാസും കാണിക്കുന്ന സിനിമയായിരിക്കുമത്, ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി എത്തുക തെന്നിന്ത്യൻ സുന്ദരി തൃഷയാണ് ജിത്തു പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലെർ ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ വിജയാഘോഷത്തിൽ, മോഹൻലാലിൻറെ അഭിനയ മികവിനോടൊപ്പം അന്ന് വാഴ്ത്തപ്പെട്ട മറ്റൊരുകാര്യം ജിത്തു ജോസഫ് എന്ന കലാകാരന്റെ അത്യുഗ്രൻ സംവിധാനമിടുക്കാണ്. മലയാളത്തിലെ ആദ്യത്തെ 50 കോടിയും 100 കോടിയും അതിനപ്പുറവുമൊക്കെ ചിത്രം സ്വന്തമാക്കുകയും ചെയ്തു. ഇക്കാലത്തുപോലും ദൃശ്യമെന്ന ആ സിനിമയേക്കുറിച്ചു ഓണ്‍ലൈനില്‍ നിരവധി ചര്‍ച്ചകളാണ് നടക്കാറുള്ളത്. മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇന്ന് ജീത്തു ജോസഫ്.

മോഹൻലാലുമൊന്നിച്ചു ജിത്തു വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ, ദൃശ്യം പോലായിരിക്കില്ല മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയെന്നാണ് സംവിധായകൻ അറിയിക്കുന്നത്. മോഹൻലാലിന്റെ മുഴുവൻ മാസും കാണിക്കുന്ന സിനിമയായിരിക്കുമത്, ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി എത്തുക തെന്നിന്ത്യൻ സുന്ദരി തൃഷയാണ് ജിത്തു പറയുന്നു. സിനിമ ഒരു ആക്ഷൻ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നത് എന്നാണ് ജീത്തു ജോസഫ് സൂചിപ്പിക്കുന്നത്. വ്യത്യസ്‍ത രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പുറത്ത് വിടുന്ന വിവരം.

shortlink

Related Articles

Post Your Comments


Back to top button