BollywoodCinemaGeneralLatest NewsMollywoodNEWS

മറന്നോ ഗോള്‍ സിനിമയിലെ ഈ നായികയെ ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റയെ പുതിയ ചിത്രം

മുംബൈ സ്വദേശിനിയായ അക്ഷ 2004-ൽ മുസാഫിർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിൽ നീതു എന്ന കഥാപാത്രമായെത്തി ശ്രദ്ധ നേടിയ താരമാണ്  അക്ഷ പര്‍ദസനി. മുംബൈ സ്വദേശിനിയായ അക്ഷ 2004-ൽ മുസാഫിർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.

തുടര്‍ന്ന് 2007-ൽ മലയാളത്തിൽ ഗോള്‍ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. ശേഷം തെലുങ്ക് സിനിമയിൽ സജീവമായ നടി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 

ഗോളിന് ശേഷം തെലുങ്കിൽ യുവത, റൈഡ്, അടി നൂവേ, ഖണ്ഡിരീഖാ, സത്രുവു, റേറേ, മെന്‍റൽ പോലീസ്, ബംഗാൾ ടൈഗര്‍, ഡിക്ടേറ്റര്‍, രാധ തുടങ്ങിയ സിനിമകളിലും തമിഴിൽ സലീം എന്ന ചിത്രത്തിലും ബോളിവുഡിൽ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും മലയാളത്തിൽ ബാംഗിള്‍സ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

2017ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ലവ് യു ഫാമിലിയാണ് അവസാനമായി താരം അഭിനയിച്ച ചിത്രം. ഇപ്പോള്‍ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം മോഡലിങ് രംഗത്ത് ഏറെ സജീവമാണ്. ഇതിന്‍റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button