CinemaGeneralLatest NewsMollywoodNEWS

പുതിയ ലുക്കില്‍ കീര്‍ത്തി സുരേഷ് ; ചിത്രം ഏറ്റെടുത്ത് ആരാധകർ

അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്

മികച്ച നടിക്കുളള ദേശീയ പുരസ്‌കാരത്തിന് ശേഷം സിനിമയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തില്‍ നടി സാവിത്രിയുടെ ജീവിതം മികച്ച രീതിയില്‍ അവതരിപ്പിച്ചതിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. മഹാനടിക്ക് പിന്നാലെ ദളപതി വിജയ്‌ക്കൊപ്പമുളള സര്‍ക്കാര്‍ എന്ന ചിത്രവും നടിയുടെതായി വലിയ വിജയമായി മാറിയിരുന്നു. നിലവില്‍ തമിഴ്, തെലുങ്ക്, മലയാളം,ഹിന്ദി ഭാഷകളിലായി കെെനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ താരത്തിന്റയെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. പുതിയ ലുക്കിലാണ് ചിത്രത്തില്‍ കീര്‍ത്തിയുളളത്. അടുത്ത സുഹൃത്ത് ജാന്‍വി കപൂര്‍ അടക്കമുളളവര്‍ കമന്റും ലൈക്കുകളുമായി കീര്‍ത്തിയുടെ പോസ്റ്റിന് താഴെയായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button